നീതി
കഥ
നോക്കണം കൂട്ടരെ ,ഒരു പെണ്കുട്ടി കടപ്പുറത്ത് കുറെ നേരമായി ഇരുന്നു
കരയുന്നല്ലോ ''.
മുക്കുവൻ കൂട്ടുകാരോടു പറഞ്ഞു .
"എന്താ കുട്ടി കരയുന്നത്" അവർ അടുത്തെത്തി അവളോട് ചോദിച്ചു .
"
ഒരാളെ ന്നെ വഞ്ചിച്ചു ". അവൾ പറഞ്ഞു .
"ആരാ കുട്ടിയെ ചതി ച്ച തു . ഈ നാട്ടിൽ നീതി യും നിയമവുമുണ്ട് ."
മുക്കുവർ ഒന്നടങ്കം പറഞ്ഞു.
പെണ്കുട്ടി പതിയെ ഒരു പേര് മണൽ പരപ്പിലെഴു തി.
ഇതു നമ്മുടെ തമ്പ്രാൻറെ പേരല്ലേ. കുട്ടിയതങ്ങു മറന്നേരേ. കൂടി നിന്നവർ
പറഞ്ഞു .
വീ ശി അടിച്ച തിരയിൽ അവളെഴുതി യ പേര് ഒലിച്ചു പോയി . ....